അപകടമൊഴിവാക്കാന്‍ പ്ലാറ്റ്ഫോമില്‍ അലക്ഷ്യമായി
പാഴ്സലുകള്‍ വയ്ക്കുന്നത് തടയണം: കെര്‍പ
ആലപ്പുഴ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ കയറിയിറങ്ങുന്ന സ്ഥലത്ത് അലക്ഷ്യമായി പാഴ്സലുകള്‍ വയ്ക്കുന്നത് തടയണമെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
പ്ലാറ്റ്ഫോമില്‍ മണിക്കൂറുകളോളം ഇങ്ങനെ പാഴ്സലുകള്‍ അനാഥമായി കിടക്കുന്നതു കാണാറുണ്ട്. യാത്രക്കാരും പോര്‍ട്ടര്‍മാരും ഇതിനു ഉത്തരവാദികളാണ്. അവരുടെ അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയും മിക്കപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നു. ധൃതി പിടിച്ചെത്തുന്ന യാത്രക്കാര്‍ ട്രെയിനില്‍ മാത്രം ശ്രദ്ധിച്ചു നടക്കുമ്പോള്‍ ഇത്തരം പൊതിക്കെട്ടുകളില്‍ തട്ടി വീണു പരിക്കേല്‍ക്കാറുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ടാണ് പാളത്തിലേക്കു വീഴാത്തത്. പ്ലാറ്റ്ഫോമില്‍ നിന്നു പൊതികളും...
more... ബാഗുകളും മറ്റും ഉടനുടന്‍ മാറ്റിവയ്പ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനു നിര്‍ദേശം നല്‍കണമെന്നും കെര്‍പ ആവശ്യപ്പെട്ടു.
ഇന്നു (2016 സെപ്റ്റംബര്‍ 23 വെള്ളി) വൈകുന്നേരം 4.05-നു ചെന്നൈയിലേക്കുള്ള ആലപ്പുഴ എക്സ്പ്രസ് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നു സ്റ്റേഷന് വിടുന്ന സമയത്തു തന്നെ ഒരു യാത്രക്കാരന് പാഴ്സലില്‍ തട്ടി വീണുവെങ്കിലും അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വച്ചിരിക്കുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍. ഇതില്‍ തട്ടിവീണു ഒരു യാത്രക്കാരനു പരിക്കേറ്റു.