Disclaimer   
Forum Super Search
 ♦ 
×
HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

Search
  Go  
Full Site Search
  Search  
 
Tue Feb 21, 2017 15:49:22 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Tue Feb 21, 2017 15:49:22 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
Filters:

Blog Posts by karikkampallil
Page#    16 Blog Entries  next>>
  
Social
0 Followers
200 views
Jan 18 2017 (22:11)  

karikkampallil   16 blog posts
Entry# 2131839            Tags   Past Edits
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മതില്‍ കെട്ടുമ്പോള്‍
മാലിന്യം നീക്കണം, നടപ്പാതയൊരുക്കണം: കെര്‍പ
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ വളപ്പ് മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനോടൊപ്പം കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും റോഡുവക്കിലെ എല്ലാ തടസ്സങ്ങളും നീക്കി നടപ്പാതയൊരുക്കണമെന്നും കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ വശത്ത് മതില്‍ കെട്ടല്‍ പുരോഗമിച്ചു വരുകയാണ്. ഉതോടൊപ്പം റെയില്‍വേ സ്റ്റേഷന്റെ നിലവാരവും സൗകര്യങ്ങളും ഉയര്‍ത്താനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതേസമയം, മുന്‍കാല റെയില്‍വേ ബജറ്റുകളില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ മുന്‍പ് പണിതീര്‍ത്തിട്ടുള്ള വ്യാപാര സമുച്ചയം പോലും പ്രയോജനപ്പെടുത്താതെയിട്ടിരിക്കുകയാണ്.
...
more...

റോഡിലൂടെ പോകുന്നവര്‍ മാലിന്യം വലിച്ചെറിയുന്ന പ്രദേശമാണിത്. ഇതുവഴിയുള്ള കാണകള്‍ നിറയെ മലിന ജലവും ദുര്‍ഗന്ധവുമാണ്. മതില്‍കെട്ടിക്കഴിയുമ്പോള്‍ ചവറുകള്‍ രഹസ്യമായി വലിച്ചെറിയാന്‍ എളുപ്പമാകും. അതിനാല്‍ ഉടന്‍ തന്നെ റെയില്‍വേ വക വെളിംപ്രദേശങ്ങള്‍ വൃത്തിയാക്കി ഹൃസ്വകാല കൃഷിവിളകള്‍ ഇറക്കി സ്ഥലം മനോഹരമാക്കിയിടാനുള്ള ഏര്‍പ്പാടുണ്ടാക്കണം. മാലിന്യ ശേഖരണത്തിനു കൃത്യസ്ഥലം ഒരുക്കുകയുമാകാം.
മതില്‍ കെട്ടിക്കഴിയുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കു വശത്തേക്കു കയറി നടക്കാനുള്ള അവസരം ഇല്ലാതാകുമെന്നതിനാല്‍ റോഡുവക്കില്‍ തീര്‍ച്ചയായും കാല്‍നടപാത നിര്‍മ്മിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്റ്റേഷനിലേക്കു വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ അപകടകാരണമാകും. അതിനാല്‍ റോഡുവക്കിലുള്ള കലുങ്കും അനധികൃത കൈയേറ്റങ്ങളും ഉടനെ നീക്കം ചെയ്തു വഴി സുഗമമാക്കണം. നിലവില്‍ റോഡിലേക്കിറങ്ങി നടക്കുകയേ നിര്‍വാഹമുള്ളു.
റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള എല്ലാ ഹംബുകളും നീക്കം ചെയ്യണം. അവ ഗുണത്തേക്കാളുപരി ദോഷമാണ് വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചറിയാന്‍ വരകളോ ബോര്‍ഡുകളോ ഇല്ലാത്തതും ആവര്‍ത്തിച്ചു അപകടങ്ങള്‍ ഉണ്ടാക്കുന്നതുമായ ഇത്തരം ഗതാഗത നിയന്ത്രണം ആശാസ്യമല്ല. റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങി വാഹനങ്ങള്‍ അതിവേഗം പോകുന്നയിടങ്ങളിലെ റോഡുകള്‍ വീതിയിലും സമനിരപ്പിലുമാണ് സൂക്ഷിക്കേണ്ടത്. രാത്രിയില്‍ ആവശ്യത്തിനു വെളിച്ചമുള്ള സ്ട്രീറ്റ് ലൈറ്റുകളും വേണം.
കെര്‍പ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ഇതുസംബന്ധിച്ച നിവേദനം റെയില്‍വേ അധികൃതര്‍ക്ക് അയച്ചു.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ റോഡിന്റെ വശത്ത് മതില്‍കെട്ടല്‍ പുരോഗമിക്കുന്നു. ഇതോടൊപ്പം നടപ്പാതയൊരുക്കണമെന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.
18.01.2017

  
204 views
Jan 18 2017 (22:20)
Boxer Bhai~   38141 blog posts   12664 correct pred (61% accurate)
Re# 2131839-1            Tags   Past Edits
Write some lines in english too
  
Social
0 Followers
116 views
Jan 18 2017 (22:09)  

karikkampallil   16 blog posts
Entry# 2131836            Tags   Past Edits
മൂന്നു ട്രെയിനുകള്‍ക്ക് പുന്നപ്രയില്‍
സ്റ്റോപ്പ്; കെര്‍പ അനുമോദിച്ചു
ആലപ്പുഴ: മൂന്നു ട്രെയിനുകള്‍ക്ക് പരീക്ഷണാര്‍ഥം പുന്നപ്രയില്‍ സ്റ്റോപ്പ് അനുവദിച്ചതില്‍ കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) റെയില്‍വേയെ അനുമോദിച്ചു.
കായംകുളം-ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍ 156378) രാത്രി 10.56, എറണാകുളം-കൊല്ലം മെമു (നമ്പര്‍ 66309) രാത്രി 9.08, കൊല്ലം-എറണാകുളം മെമു (നമ്പര്‍ 66310) രാത്രി 10.11 എന്നിങ്ങനെ മൂന്നു ട്രെയിനുകള്‍ക്ക് 2017 ജനുവരി 17 മുതല്‍ ആറുമാസത്തേക്കാണ് സ്‌റ്റോപ്പ്.
ആലപ്പുഴ
...
more...
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴു കിലോമീറ്ററാണ് പുന്നപ്രയിലേക്കുള്ള ദൂരം.
11.01.2017
  
Social
0 Followers
130 views
Jan 18 2017 (22:07)  

karikkampallil   16 blog posts
Entry# 2131833            Tags   Past Edits
റെയില്‍വേ സ്‌റ്റേഷനില്‍ സേവനം ഉറപ്പാക്കാതെ
പാര്‍ക്കിംഗ് ഫീസ് ഈടാക്കരുത്: കെര്‍പ
ആലപ്പുഴ: ആവശ്യമായ സുരക്ഷിതത്വവും സേവനങ്ങളും ഉറപ്പാക്കാതെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ നിന്നു ഫീസ് ഈടാക്കരുതെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ മരച്ചുവട്ടില്‍ അടുക്കും ചിട്ടയുമില്ലാതെ വാഹനങ്ങള്‍ തുറന്ന സ്ഥലത്തു വെറുതെ വയ്ക്കുന്നതനായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. അതില്‍ എതിര്‍പ്പു രൂക്ഷമായപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു കുറച്ചു ഇരുചക്രവാഹനങ്ങള്‍ വയ്ക്കാനുള്ള ഷെഡ് നിര്‍മ്മിച്ചു. അടുത്തകാലത്ത് ഷെഡ് ഇല്ലാതായി. സൈക്കിള്‍ മുതല്‍ ബസ് വരെ
...
more...
തുറന്ന സ്ഥലത്തു പാര്‍ക്ക് ചെയ്യാന്‍ മണിക്കൂര്‍ കണക്കിനു ഫീസ് നല്കണമെങ്കിലും വാഹനങ്ങള്‍ വെയിലത്തും മഴയത്തും പക്ഷികള്‍ കാഷ്ഠിച്ചും പൊടിപിടിച്ചും രാവും പകലും യാത്രക്കാര്‍ പോയി വരുംവരെ മണിക്കൂറുകള്‍ വെറുതെ കിടക്കുകയാണ്. കഠിനമായ വെയിലത്തു കിടക്കുമ്പോള്‍ വാഹനങ്ങളുടെ പ്ലാസ്റ്റിക്, റബര്‍ ഭാഗങ്ങള്‍ ഉരുകി നശിക്കും. മേല്‍ക്കൂരയോ അടച്ചുറപ്പോ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കു എന്തും ചെയ്യാവുന്ന അവസ്ഥയാണ്. ഒരു സേവനവും നല്കാതെ നിയമപ്രകാരം പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ല.
റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ യാത്ര അയക്കാനും സ്വീകരിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും താത്കാലികമായി വന്നു പോകുന്നവരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്കു ചെയ്യാനും സംവിധാനമില്ല. ബുക്കിംഗ് ഓഫീസിനു സമീപം കെട്ടിടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും അടുത്തകാലത്ത് ആ ഭാഗം തിട്ടകെട്ടി ഉയര്‍ത്തി. റെയില്‍വേ സ്റ്റേഷന്റെ സമീപ റോഡുകളിലൊന്നും വാഹനങ്ങള്‍ നിറുത്തിയിടാതിരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ചില പരസ്യങ്ങള്‍ ചേര്‍ന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിച്ച് റോഡുകള്‍ കൈയടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു നിയമവിരുദ്ധമാണെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ തുറന്ന സ്ഥലത്തുള്ള വാഹന പാര്‍ക്കിംഗ്.
12.11.2016
  
Social
0 Followers
131 views
Jan 18 2017 (22:05)  

karikkampallil   16 blog posts
Entry# 2131831            Tags   Past Edits
കണ്ണൂര്‍ എക്‌സ്പ്രസ് എല്ലാ ദിവസവും
എന്ന തീരുമാനം ഉടന്‍ നടപ്പാക്കണം
ആലപ്പുഴ: നിലവില്‍ ആലപ്പുഴയില്‍ നിന്നു ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമുള്ള കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) എല്ലാ ദിവസവും ആലപ്പുഴയില്‍ നിന്നു യാത്രതിരിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനുള്ള ദക്ഷിണ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗ തീരുമാനം എത്രയും വേഗം നടപ്പിലാക്കണമെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.50-നുള്ള ട്രെയിന്‍ രണ്ടു ദിവസം ഇല്ലാത്തത് സ്ഥിരം യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആലപ്പുഴയില്‍ നിന്നു 340 കിലോമീറ്ററുള്ള കണ്ണൂരിലേക്ക് ഏകദേശം എട്ടു മണിക്കൂറാണിപ്പോള്‍
...
more...
ഓട്ടസമയം. നിലവിലുള്ള സ്പീഡ് ശരാശരി 40 കിലോ മീറ്റര്‍ എന്നുള്ളതില്‍ നിന്നു 60 ആക്കിയാല്‍ ആറു മണിക്കൂര്‍ കൊണ്ടെത്താം. തൊണ്ണൂറു കിലോമീറ്റര്‍ വരെ സ്പീഡില്‍ പോകാവുന്ന പാളങ്ങളും 110 കിലോമീറ്റര്‍ വരെ പോകാവുന്ന കോച്ചുകളുമാണുള്ളത്. ഇപ്പോള്‍ വ്യാഴം, ശനി ദിവസങ്ങളില്‍ എറണാകുളം ജംഗ്ഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് ആഴ്ചയില്‍ രണ്ടു ദിവസം ആലപ്പുഴയെ ഒഴിവാക്കിയിട്ടുള്ളത്.
പശ്ചാത്തല സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ആലപ്പുഴയില്‍ നിന്നുള്ള കണ്ണൂര്‍, ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനുകളുടെ ഓട്ടസമയം കുറയ്ക്കണമെന്നു വര്‍ഷങ്ങളായി കെര്‍പ ആവശ്യപ്പെട്ടുവരുന്നതാണ്.
09.11.2016
  
General Travel
0 Followers
118 views
Jan 18 2017 (21:59)  

karikkampallil   16 blog posts
Entry# 2131821            Tags   Past Edits
റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ് ശല്യം
ഒഴിവാക്കാത്തതില്‍ 'കെര്‍പ' പ്രതിഷേധിച്ചു
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ് ശല്യം ഒഴിവാക്കണമെന്നുള്ള ആവശ്യം വര്‍ഷങ്ങളായി അധികൃതര്‍ പരിഗണിക്കാത്തതില്‍ കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ പ്രതിഷേധിച്ചു.
പ്ലാറ്റ്‌ഫോമിലും ഓവര്‍ബ്രിഡ്ജിലും സ്‌റ്റേഷന്റെ രണ്ടാം നിലയിലും പരിസരത്തുമെല്ലാം സദാ നായ്ക്കളുടെ വിളയാട്ടമാണ്. രാത്രിയില്‍ പലപ്പോഴും പ്ലാറ്റ്‌ഫോമുകളില്‍ വെളിച്ചം കാണാത്തതിനാല്‍ പ്രശ്‌നം ഗുരുതരമാകും. രാത്രിയിലും അവസാന നിമിഷം ട്രെയിന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നു അവസാന മിനിട്ടുകളില്‍ മാറി എത്തുമ്പോഴുണ്ടാകുന്ന തിക്കിലും തിരക്കിലും നായ്ക്കള്‍ യാത്രക്കാരുടെ നേര്‍ക്ക് കുരച്ചുചാടാറുണ്ട്. പലപ്പോഴും യാത്രക്കാര്‍ ജീവന്‍
...
more...
കൈയിലെടുത്താണ് സഞ്ചരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമെന്നു അഭിമാനിക്കുന്ന ആലപ്പുഴയ്ക്ക് തെരുവുനായ്ക്കള്‍ തീരാക്കളങ്കമാണ്. കടിക്കുന്ന പട്ടികളും രോഗബാധിതരായ പട്ടികളും കുറച്ചൊന്നുമല്ല യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പട്ടിശല്യം കാരണം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ ആലപ്പുഴയെ ഉപേക്ഷിക്കുന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ നീങ്ങുകയാണെന്നും 'കെര്‍പ' ചൂണ്ടിക്കാട്ടി. ഏതുവിധേനെയും റെയില്‍വേ സ്റ്റേഷനിലെ നായ്ശല്യം ഒഴിവാക്കി യാത്രക്കാര്‍ക്കു സുരക്ഷിതത്വബോധം ഉണ്ടാക്കുകയാണ് എത്രയും വേഗം ചെയ്യേണ്ടത്.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജിലെ ദൃശ്യം. മിക്കപ്പോഴും അഞ്ചാറു നായ്ക്കള്‍ എപ്പോഴും ഓവര്‍ബ്രിഡ്ജില്‍ കാണും. യാത്രക്കാര്‍ ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല.
04.11.2016
  
General Travel
0 Followers
196 views
Oct 01 2016 (19:55)  
 

karikkampallil   16 blog posts
Entry# 2008237            Tags   Past Edits
റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടര്‍ റാമ്പിലെ
റെയിലിംഗ്‌സ് ഉറപ്പിച്ചു നിര്‍ത്തണം: കെര്‍പ
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെ അംഗപരിമിതര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള റാമ്പിന്റെ റെയിലിംഗ്‌സ് ഇളകി വീഴാറായ നിലയിലാണ്. അത് അപകടകാരണമാകും മുന്‍പ് എത്രയും വേഗം വേണ്ടതുപോലെ ഉറപ്പിച്ചു നിര്‍ത്തണമെന്നു അധികൃതരോട് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) അഭ്യര്‍ഥിച്ചു.
ഫോട്ടോ:
ആലപ്പുഴ
...
more...
റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെ അംഗപരിമിതര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള റാമ്പിന്റെ റെയിലിംഗ്‌സ് ഇളകി വീഴാറായ നിലയില്‍.
  
General Travel
0 Followers
207 views
Oct 01 2016 (19:53)  
 

karikkampallil   16 blog posts
Entry# 2008233            Tags   Past Edits
കേരളത്തിലെ റെയില്‍വേ പാളങ്ങളും ട്രെയിനുകളും അടുത്ത കാലത്ത് പലതരത്തില്‍ അപകടകാരണമായി മാറുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ വരുമ്പോഴും പോകുമ്പോഴുമുള്ള ട്രെയിന്‍, ട്രാക്ക് പരിശോധന കാര്യക്ഷമായി നടത്തുന്നതായി കാണുന്നതിനാല്‍ ജീവനക്കാര്‍ക്ക് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ)-ന്റെ അഭിനന്ദനങ്ങള്‍!
01.10.2016
  
General Travel
0 Followers
192 views
Sep 23 2016 (18:15)  
 

karikkampallil   16 blog posts
Entry# 2000167            Tags   Past Edits
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചയാള്‍
നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
ആലപ്പുഴ: യാത്ര പുറപ്പെട്ട ട്രെയിനിലേക്കു ചാടിക്കയറാന്‍ ശ്രമിച്ചയാള്‍ അപകടത്തില്‍ നിന്നു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു (2016 സെപ്റ്റംബര്‍ 23 വെള്ളി) വൈകുന്നേരം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ചെന്നൈയിലേക്കുള്ള ആലപ്പുഴ എക്‌സ്പ്രസ് ട്രെയിന്‍ വിട്ടസമയത്തു കയറാന്‍ ഓടിയെത്തിയ കൊല്‍ക്കത്ത സ്വദേശിയായ ദിലീപ് കുമാര്‍ സിംഗാണ് രക്ഷപ്പെട്ടത്.
അനങ്ങിത്തുടങ്ങിയ ട്രെയിനിലേക്കു കയറാനായി ഓടിയെത്തുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ അരികത്തു ചേര്‍ത്തുവച്ചിരുന്ന രണ്ടു കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ തട്ടി ട്രെയിനിന്റെ ഭാഗത്തേക്കു വീണുവെങ്കിലും ട്രെയിനില്‍ തട്ടി പ്ലാറ്റ്‌ഫോമിലേക്കു തന്നെ തിരിച്ചു വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്നു പാളത്തിലേക്കുള്ള താഴ്ചയിലേക്കു ഊര്‍ന്നുവീഴുമെന്നു
...
more...
തോന്നിയെങ്കിലും എങ്ങനെയോ ഭാഗ്യംകൊണ്ട് അതു സംഭവിച്ചില്ല. അപ്പോള്‍ ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഉടന്‍ തന്നെ വിട്ടു. എന്നാല്‍ ദിലീപ് കുമാര്‍ സിംഗിനു യാത്രതുടരാനായില്ല. കൈയിലും കാലിലും നിസ്സാര മുറിവുകളേറ്റ സിംഗിന്റെ കൈയിലുണ്ടായിരുന്ന ടിക്കറ്റ് അതിനിടെ നഷ്ടപ്പെട്ടിരുന്നു.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച വേളയില്‍ വീണു പരിക്കേറ്റ കൊല്‍ക്കത്ത സ്വദേശിയായ ദിലീപ് കുമാര്‍ സിംഗ് അപകടത്തിനു ശേഷം എഴുന്നേറ്റു നില്ക്കാന്‍ ശ്രമിക്കുന്നു.
-തോമസ് മത്തായി കരിക്കംപള്ളില്‍
  
General Travel
0 Followers
197 views
Sep 23 2016 (18:14)  
 

karikkampallil   16 blog posts
Entry# 2000166            Tags   Past Edits
അപകടമൊഴിവാക്കാന്‍ പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി
പാഴ്‌സലുകള്‍ വയ്ക്കുന്നത് തടയണം: കെര്‍പ
ആലപ്പുഴ: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കയറിയിറങ്ങുന്ന സ്ഥലത്ത് അലക്ഷ്യമായി പാഴ്‌സലുകള്‍ വയ്ക്കുന്നത് തടയണമെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകളോളം ഇങ്ങനെ പാഴ്‌സലുകള്‍ അനാഥമായി കിടക്കുന്നതു കാണാറുണ്ട്. യാത്രക്കാരും പോര്‍ട്ടര്‍മാരും ഇതിനു ഉത്തരവാദികളാണ്. അവരുടെ അശ്രദ്ധയും ഉത്തരവാദിത്വമില്ലായ്മയും മിക്കപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നു. ധൃതി പിടിച്ചെത്തുന്ന യാത്രക്കാര്‍ ട്രെയിനില്‍ മാത്രം ശ്രദ്ധിച്ചു നടക്കുമ്പോള്‍ ഇത്തരം പൊതിക്കെട്ടുകളില്‍ തട്ടി വീണു പരിക്കേല്‍ക്കാറുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ടാണ് പാളത്തിലേക്കു വീഴാത്തത്. പ്ലാറ്റ്‌ഫോമില്‍ നിന്നു പൊതികളും
...
more...
ബാഗുകളും മറ്റും ഉടനുടന്‍ മാറ്റിവയ്പ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനു നിര്‍ദേശം നല്കണമെന്നും കെര്‍പ ആവശ്യപ്പെട്ടു.
ഇന്നു (2016 സെപ്റ്റംബര്‍ 23 വെള്ളി) വൈകുന്നേരം 4.05-നു ചെന്നൈയിലേക്കുള്ള ആലപ്പുഴ എക്‌സ്പ്രസ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു സ്റ്റേഷന്‍ വിടുന്ന സമയത്തു തന്നെ ഒരു യാത്രക്കാരന്‍ പാഴ്‌സലില്‍ തട്ടി വീണുവെങ്കിലും അപകടത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചിരിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍. ഇതില്‍ തട്ടിവീണു ഒരു യാത്രക്കാരനു പരിക്കേറ്റു.
  
General Travel
0 Followers
235 views
Sep 11 2016 (09:03)  
 

karikkampallil   16 blog posts
Entry# 1987901            Tags   Past Edits
കെര്‍പ ഫേസ്ബുക്ക് പേജു വഴി
വായനക്കാര്‍ക്ക് അറിയിക്കാം
തീരദേശ റെയില്‍പാതയിലെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമായും ഇതുവഴിയുള്ള ട്രെയിനുകളുമായും ബന്ധപ്പെട്ട എല്ലാ വിധ വിവരങ്ങളും വാര്‍ത്തകളും കെര്‍പ ഫേസ്ബുക്ക് പേജു വഴി വായനക്കാര്‍ക്ക് അറിയിക്കാം. അധികൃതര്‍ മുമ്പാകെ ആവശ്യങ്ങളും ആവലാതികളും പ്രശ്‌നങ്ങളും എത്തിക്കാം. നിസാരകാര്യങ്ങള്‍ എന്നു വിചാരിക്കുന്നവ പോലും പങ്കുവയ്ക്കാന്‍ മടിക്കേണ്ടതില്ല.
11.09.2016
...
more...
Page#    16 Blog Entries  next>>

ARP (Advanced Reservation Period) Calculator

Reservations Open Today @ 8am for:
Trains with ARP 10 Dep on: Fri Mar 3
Trains with ARP 15 Dep on: Wed Mar 8
Trains with ARP 30 Dep on: Thu Mar 23
Trains with ARP 120 Dep on: Wed Jun 21

  
  

Rail News

New Trains

Site Announcements

  • Entry# 2165159
    Feb 15 (09:53AM)


    A minor update, but may impact many members: Hereafter, FMs will be able to delete invalid Red Flags on Imaginary trains. Red Flags can be removed by FMs, only against specific complaints filed against the blog. This does not give all members the right to complain against EVERY single red flag they...
  • Entry# 2155798
    Feb 08 (11:40AM)


    -@all members: As of recently, there has been a trend whereby minor name updates of Trains/Stations - whether such and such regional name should be there or not, whether the train should be called "Abc Express" or "Abc Superfast Express", etc. are threatening to take over the majority of Timeline entries. Also,...
  • Entry# 2147631
    Feb 01 (11:05AM)


    A new experimental feature is being introduced called BotD - "Blog of the Day". The rules are: . 1. Replies are not eligible - only the Top Blog. 2. ONLY Blogs posted today (the day of the vote) are eligible. 3. Every member has ONE vote. In the course of the day, you may keep...
  • Entry# 2136570
    Jan 23 (12:25AM)


    Several new features have been introduced recently to the Forum, and we are forever striving to make Member experience here more productive and satisfying. With the recent introduction and success of the new FM System, it has been observed that small groups of highly involved and enthusiastic members are far more...
  • Entry# 2134907
    Jan 21 2017 (02:46PM)


    It has been over 2 weeks since the appointment of the current batch of FMs and 750 Complaints have been handled so far. It gives me immense pleasure in congratulating them for running the team diligently, professionally, competently and above all, without a shred of controversy or bias. The FM position...
  • Entry# 2133126
    Jan 20 2017 (01:29AM)


    The modification to the TL Update scheme - i.e. the introduction of the new RAC System - has led to some efficiency with TL Updates. More TLs are being discussed, and quickly moved up. However, we still have on Average, about 300 Waitlisted TLs in the backlog at any time, and our hard-working and diligent TLMs...
Scroll to Top
Scroll to Bottom


Go to Mobile site