കണ്ണൂര്‍ എക്സ്പ്രസ് എല്ലാ ദിവസവും
എന്ന തീരുമാനം ഉടന്‍ നടപ്പാക്കണം
ആലപ്പുഴ: നിലവില്‍ ആലപ്പുഴയില്‍ നിന്നു ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമുള്ള കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) എല്ലാ ദിവസവും ആലപ്പുഴയില്‍ നിന്നു യാത്രതിരിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനുള്ള ദക്ഷിണ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗ തീരുമാനം എത്രയും വേഗം നടപ്പിലാക്കണമെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.50-നുള്ള ട്രെയിന്‍ രണ്ടു ദിവസം ഇല്ലാത്തത് സ്ഥിരം യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആലപ്പുഴയില്‍ നിന്നു 340 കിലോമീറ്ററുള്ള കണ്ണൂരിലേക്ക് ഏകദേശം എട്ടു മണിക്കൂറാണിപ്പോള്...
more... ഓട്ടസമയം. നിലവിലുള്ള സ്പീഡ് ശരാശരി 40 കിലോ മീറ്റര്‍ എന്നുള്ളതില്‍ നിന്നു 60 ആക്കിയാല്‍ ആറു മണിക്കൂര്‍ കൊണ്ടെത്താം. തൊണ്ണൂറു കിലോമീറ്റര്‍ വരെ സ്പീഡില്‍ പോകാവുന്ന പാളങ്ങളും 110 കിലോമീറ്റര്‍ വരെ പോകാവുന്ന കോച്ചുകളുമാണുള്ളത്. ഇപ്പോള്‍ വ്യാഴം, ശനി ദിവസങ്ങളില്‍ എറണാകുളം ജംഗ്ഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് ആഴ്ചയില്‍ രണ്ടു ദിവസം ആലപ്പുഴയെ ഒഴിവാക്കിയിട്ടുള്ളത്.
പശ്ചാത്തല സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ആലപ്പുഴയില്‍ നിന്നുള്ള കണ്ണൂര്‍, ധന്‍ബാദ് എക്സ്പ്രസ് ട്രെയിനുകളുടെ ഓട്ടസമയം കുറയ്ക്കണമെന്നു വര്‍ഷങ്ങളായി കെര്‍പ ആവശ്യപ്പെട്ടുവരുന്നതാണ്.
09.11.2016