ആഡംബര സലൂണില്‍ ഉന്നതന് ഉറങ്ങി; റെയില്‍വേ സ്റ്റേഷനില്‍ ജനം വലഞ്ഞു
(COURTESY : MATHRUBHUMI)
തിരുവനന്തപുരം: ആഡംബര സലൂണില്‍ ഉറങ്ങിപ്പോയ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുണര്ത്താനാകാതെ ഉദ്യോഗസ്ഥര്‍ കാത്തുനിന്നു. സലൂണ്‍ മാറ്റിയിടാന്‍ കഴിയാത്തതുകാരണം 45 മിനിറ്റ് തീവണ്ടിഗതാഗതം സ്തംഭിച്ചു.
ഡെപ്യൂട്ടി സ്റ്റേഷന്മാസ്റ്റര് അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു ജോലികളെല്ലാം മാറ്റിവച്ച് ഉന്നതന് എഴുന്നേല്ക്കു ന്നതും കാത്ത് പ്ലാറ്റ്ഫോമില്‍ നില്ക്കു കയായിരുന്നു. ഷണ്ടിങ് ഉള്‍പ്പെടെയുള്ള ജോലികള്ക്ക്് മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം മേലുദ്യോഗസ്ഥന് ഉണരുന്നതും പ്രതീക്ഷിച്ച് നിന്നതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം മുക്കാല്‍ മണിക്കൂറോളം നിശ്ചലമായി.
ബുധനാഴ്ച...
more... രാവിലെ 6.50 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ മാവേലി എക്സ്പ്രസിലാണ് ആഡംബര സലൂണ്‍ പിടിപ്പിച്ചിരുന്നത്. വി.ഐ.പിയുള്ളതിനാല് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് മാവേലി എക്സ്പ്രസ് എത്തിച്ചത്. യാത്രക്കാരെല്ലാവരും ഇറങ്ങിയിട്ടും സലൂണിലുണ്ടായിരുന്ന ഉന്നതന് എഴുന്നേറ്റില്ല.
ഡെപ്യൂട്ടി സ്റ്റേഷന്മാസ്റ്ററടക്കമുള്ളവര് റെയില്‍വേ ഉന്നതനെ സ്വീകരിക്കാനെത്തി. പക്ഷേ ഉന്നതന് ഉറക്കം വിട്ടെഴുന്നേറ്റില്ല. അംഗരക്ഷകരും പരിചാരകരും ഒപ്പമുണ്ടെങ്കിലും ഉന്നതനെ വിളിച്ചെഴുന്നേല്പ്പിക്കാന് ആര്‍ക്കും ധൈര്യമില്ല. എല്ലാവരും കാത്തുനിന്നു. ഈ സമയമത്രയും മാവേലി എക്സ്പ്രസ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തന്നെയിട്ടിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന് ഉറക്കം വിട്ടെഴുന്നേറ്റത്.
മാവേലി എക്സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങ് യാര്‍ഡിലേക്ക് മാറ്റാനും വൈകി. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ അധികനേരം തീവണ്ടികള്‍ നിര്‍ത്തിയിടാറില്ല. സ്റ്റേഷനിലേക്ക് എത്തുന്ന തീവണ്ടികളിലെ യാത്രക്കാരിലാര്ക്കെങ്കിലും അത്യാവശ്യ മെഡിക്കല്‍ സഹായം നല്കേണ്ടിവന്നാല് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് സ്വീകരിക്കുന്നത്.
ഇതിനാല്‍ യാത്രകഴിഞ്ഞെത്തുന്ന തീവണ്ടികള്‍ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ഉടനെ മാറ്റും. ഉന്നതന്റെ ഉറക്കം കാരണം കഴിഞ്ഞ ദിവസം ഈ പതിവും തെറ്റി.