Disclaimer   
News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Tue Mar 28, 2017 12:20:36 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Tue Mar 28, 2017 12:20:36 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 287913
  
Dec 07 2016 (20:13)  പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളില്ല (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 287913     
   Tags   Past Edits
Dec 07 2016 (8:13PM)
Station Tag: Payyanur/PAY added by MCPNBR~/261443

Posted by: MCPNBR~  384 news posts
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളില്ല
Wednesday 07 December 2016 01:40 AM IST
പയ്യന്നൂർ ∙ പയ്യന്നൂർ റെയിൽവേ സ്റ്റേഷന് എ ക്ലാസ് പദവി ലഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാൻ റെയിൽവേ മടിക്കുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ സ്റ്റേഷന് എ ക്ലാസ് പദവി ലഭിച്ചിരുന്നത്.ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതൊഴിച്ചാൽ മറ്റ് സൗകര്യങ്ങളൊന്നും പയ്യന്നൂരിന് നൽകിയിട്ടില്ല. പയ്യന്നൂരിൽ ടിക്കറ്റ് പരിശോധകർ എത്തുന്നതോടെ ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവരെത്തിയിട്ടും കൗണ്ടർ തുറന്നില്ല.
ഇൻഫർമേഷൻ കൗണ്ടറിനായി ഒരു മുറി തയാറാക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. റെയിൽവേ സ്റ്റേഷൻ പരിസരം
...
more...
നിരീക്ഷിക്കുന്നതിനായി സിസിടിവി സംവിധാനത്തിനും മുറി ഒരുക്കിയിട്ടുണ്ട്. എന്നാൽ അതും സ്ഥാപിച്ചില്ല. കുടിവെള്ളത്തിനും കാര്യക്ഷമമായ പദ്ധതി നടപ്പാക്കിയില്ല.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് പോലും പൂർണമായി മേൽക്കൂര സ്ഥാപിക്കാൻ തയാറായിട്ടില്ല. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പകുതിഭാഗം സുരക്ഷാവേലിയില്ലാതെ കിടക്കുകയാണ്. ഈ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള കാടുപിടിച്ച സ്ഥലത്തു നിന്നും ഇഴജന്തുക്കളും തെരുവുനായ്ക്കളും പ്ലാറ്റ്ഫോമിലേക്ക് കയറുന്നത് നിത്യസംഭവമായി മാറി.
തെരുവുനായ്ക്കളിൽ നിന്നു രക്ഷപ്പെടാൻ യാത്രക്കാർ കാട്ടുന്ന സാഹസികത ചില്ലറയൊന്നുമല്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല.ഇവിടെയും പൂർണമായ മേൽക്കൂര പണിയാൻ തയാറായിട്ടില്ല. കുടിവെള്ള സംവിധാനവുമില്ല. റെയിൽവേയുടെ ഏക്കർകണക്കിന് സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഇത് പരിസരവാസികൾക്കുണ്ടാകുന്ന ശല്യം ചെറുതല്ല.
Scroll to Top
Scroll to Bottom


Go to Mobile site