Disclaimer   
News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Thu May 25, 2017 07:08:50 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Thu May 25, 2017 07:08:50 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 289013
  
Dec 18 2016 (19:56)  ഊട്ടിപൈതൃക തീവണ്ടിയാത്ര തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 289013     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: Jayashree ❖ Amita  36396 news posts
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 10മീറ്റര്‍ ഉയരത്തില്‍നിന്നുള്ള കനത്ത മണ്ണിടിച്ചിലില്‍ 15മീറ്ററോളം ട്രാക്ക് പൂര്‍ണമായും പാറകളും മണ്ണും മൂടിയതോടെ കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേ ഹില്ല്‌ഗ്രോവിലുടെയുള്ള യാത്ര നിര്‍ത്തിവെച്ചിരുന്നു.
മേട്ടുപ്പാളയം: 'വര്‍ദ'യ്ക് പിറകേയുണ്ടായ കനത്തമഴയില്‍ മണ്ണും പാറയും വീണ് ഗതാഗതതടസ്സമുണ്ടായ  ഊട്ടിപൈതൃക തീവണ്ടി പാതയിലെ യാത്ര തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.  ട്രാക്കിലെ തടസ്സം പൂര്‍ണമായും നീക്കിയതായി എഞ്ചിനീയറിംഗ് വിഭാഗം ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കി.  ഞായറാഴ്ച മുതല്‍ യാത്രതുടരുമെന്ന് ആദ്യമറിയിച്ച റെയില്‍വേ അധികൃതര്‍ വീണ്ടും മണ്ണിടിഞ്ഞത്തോടെ  യാത്ര തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ട്രാക്കിലേക്ക് മണ്ണ് വീണതിന് ശേഷമാണ് വന്‍പാറകള്‍ വീണതിനാല്‍ പാളങ്ങള്‍ക്ക് കൂടുതല്‍ കേടുപാട് പറ്റിയില്ല. എന്നാല്‍ തീവണ്ടിയെ പല്‍ച്ചക്രവുമായ് മുന്നോട്ട് തള്ളാന്‍ സഹായിക്കുന്ന 6ജോഡി റാക്ക്ബാറുകള്‍ തകര്‍ന്നത് മാറ്റിസ്ഥാപിച്ചു.
സേലം ഡിവിഷണല്‍ എഞ്ചിനീയര്‍ നല്ലമുത്തുമാണിക്യം,   അഡി:ഡിവിഷണല്‍ എഞ്ചിനീയര്‍ രത്‌നകാമരാജ്, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ഗോവിന്ദരാജ് എന്നിവരുടെ നേതൃത്തത്തില്‍ 50ഓളം തൊഴിലാളികളാണ് 4ദിവസമായി ഊട്ടികാനനപാതയില്‍ നടന്ന
...
more...
അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 10മീറ്റര്‍ ഉയരത്തില്‍നിന്നുള്ള കനത്ത മണ്ണിടിച്ചിലില്‍ 15മീറ്ററോളം ട്രാക്ക് പൂര്‍ണമായും പാറകളും മണ്ണും മൂടിയതോടെ കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേ ഹില്ല്‌ഗ്രോവിലുടെയുള്ള യാത്ര നിര്‍ത്തിവെച്ചിരുന്നു. അതുനീക്കുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായി യാത്ര വൈകിയത്.
Scroll to Top
Scroll to Bottom


Go to Mobile site