Personal comments will be immediately deleted by our Admins. Admins are NOT obligated to explain their actions. Please respect our Admins' decisions. They are instrumental in maintaining the quality of this forum.
If you do not agree with the above, then please DO NOT POST. Thanks.
രം:ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെയുളള പീഡനം കൂടുന്നതിനിടെ ട്രെയിൻ യാത്രാ പ്രശ്നം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി റെയിൽവേ പൊലീസ് രംഗത്തെത്തി. യാത്രക്കാർക്ക് പരാതി ഉണ്ടെങ്കിൽ അപ്പോൾ തന്നെ ട്രെയിനിലെ ബീറ്റ് ഡ്യൂട്ടി ഉദ്യോഗസ്ഥനെ അറിയിക്കുന്ന ' ശുഭയാത്രാ മംഗളം' എന്ന സംരംഭമാണ് റെയിൽവേ പൊലീസ് ആരംഭിച്ചത്. പരാതി ലഭിച്ചാൽ ആ വിവരം ട്രെയിനിലുളള ഡ്യൂട്ടി ഉദ്യോഗസ്ഥൻ റെയിൽവേ അലർട്ട് കൺട്രോൾ റൂമിൽ അറിയിക്കും. കൺട്രോൾ റൂമിൽ നിന്നു വിവരം നടപടിയെടുക്കേണ്ട പൊലീസ് സറ്റേഷനിലേക്ക് അറിയിക്കും. നടപടിയെടുക്കുന്ന സ്റ്റേഷനിൽ നിന്ന് റിപ്പോർട്ടിന്റെ ഒരു പകർപ്പ് മേലധികാരമുളള റെയിൽവേ പൊലീസ് ഇൻസ്പെക്ടർക്ക് അന്നേ ദിവസം തന്നെ കൈമാറും. യാത്രക്കാരുടെ സീറ്റിൽ വച്ച് തന്നെ കഴിവതും പരാതികൾ ഡ്യൂട്ടി ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. പരാതി രേഖപ്പെടുത്തുന്നതിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുളള പുസ്തകം എല്ലാ ബീറ്റ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ കൈവശ മുണ്ടായിരിക്കും. പരാതി രേഖപ്പെടുത്തി ഒരു പകർപ്പ് പരാതിക്കാരന് തിരിച്ച് നൽകും. പരാതിയിന്മേലുളള നടപടിയുടെ പുരോഗതി ടെലിഫോണിൽകൂടി അറിയിക്കും. തുടർ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഡിവൈ. എസ്. പി ഭരണവിഭാഗം ( 9497990226 , റെയിൽവേ അലർട്ട് കൺട്രോൾ റൂം ( 9846200100,0471 2321532) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.