ഓണത്തിന് രണ്ട് പുതിയ ട്രെയിനുകൾ
തിരുവനന്തപുരം: ഓണത്തിന് കേരളത്തിൽ പുതിയ രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ജമ്മു കാശ്മീരിലേക്കുള്ള വൈഷ്ണോദേവി – കൊച്ചുവേളി എക്സ്പ്രസും തിരുവനന്തപുരം – ഇൻഡോർ എക്സ്പ്രസും. രണ്ടും പ്രതിവാര സർവീസുകളായിരിക്കും.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ജമ്മു കാശ്മീരിലെ തീർത്ഥാടന കേന്ദ്രമായ വൈഷ്ണോദേവിയുമായി ബന്ധിപ്പിക്കുന്നതാണ് വൈഷ്ണോദേവി – കൊച്ചുവേളി എക്സ്പ്രസ്. ഇപ്പോൾ പ്രത്യേക സർവീസായ തിരുവനന്തപുരം – ഇൻഡോർ എക്സ്പ്രസ് സ്ഥിരമാക്കും. രണ്ടു ട്രെയിനുകളും ഏതു ദിവസങ്ങളിൽ സർവീസ് നടത്തണമെന്ന് റെയിൽവേ ടൈംടേബിൾ കമ്മിറ്റി തീരുമാനിക്കും.
ധൻബാദ് – ആലപ്പുഴ...
more... എക്സ്പ്രസിന്റെ മടക്കയാത്രയിൽ പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ഇഴച്ചിൽ ഒഴിവാക്കും. തിരുവനന്തപുരം ഡിവിഷനിൽ പല സ്റ്റേഷനുകളിലും ഈ വണ്ടി പിടിച്ചിടുന്നതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ എത്തുന്ന ഈ ട്രെയിൻ 8.20ന് ആണ് ആലപ്പുഴയിൽ എത്തുന്നത്. ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തുന്ന സമയം വൈകിപ്പിക്കുകയും പാലക്കാട് – ആലപ്പുഴ റൂട്ടിലെ അധികസമയം ഒഴിവാക്കുകയും ചെയ്യും.
വൈകിട്ട് ആറിനു പുറപ്പെടുന്ന എറണാകുളം – ഷൊർണൂർ പാസഞ്ചറിന്റെ സമയം മാറ്റുന്നതും ടൈം ടേബിൾ കമ്മിറ്റിചർച്ച ചെയ്തു