Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Forum Super Search
 ↓ 
×
HashTag:
Freq Contact:
Member:
Posting Date From:
Posting Date To:
Blog Category:
Train Type:
Train:
Station:
Pic/Vid:   FmT Pic:   FmT Video:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    Topics:    

Search
  Go  
dark modesite support
 
Wed Apr 24 20:56:27 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz
Topics
Gallery
News
FAQ
Trips
Login
Post PNRPost BlogAdvanced Search
Filters:

Blog Posts by karikkampallil
Page#    18 Blog Entries  next>>
General Travel
1160 views
0

Nov 19 2017 (00:44)  
karikkampallil
karikkampallil   18 blog posts
Entry# 2786565              
നിലവിലുള്ള ഡയലുകളില്‍ അല്പം ഭേദഗതി മാത്രം
റെയില്‍വേ സ്റ്റേഷനുകളില്‍ 24 മണിക്കൂര്‍
ക്ലോക്കുകള്‍ സജ്ജീകരിക്കും
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള 12 മണിക്കൂര്‍ ക്ലോക്കുകള്‍ കൂടുതല്‍ മാറ്റം വരുത്താതെയും അധികച്ചെലവു കൂടാതെയും യാത്രക്കാര്‍ക്കു ഏറെ പ്രയോജനപ്പെടും വിധം 24 മണിക്കൂര്‍ ആക്കി മാറ്റണമെന്ന ആവശ്യം അതിനായുള്ള ഭരണനയം പുറപ്പെടുവിക്കുന്നതിനനുസരിച്ച് സജ്ജീകരിക്കുമെന്നു ഇന്ത്യന്‍ റെയില്‍വേസ് അറിയിച്ചു.
ഒറ്റ
...
more...
ക്ലോക്കില്‍ 12 മണിക്കൂര്‍, 24 മണിക്കൂര്‍ ഡയല്‍ നടപ്പിലാക്കണമെന്നു ചൂണ്ടിക്കാട്ടി കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ നല്കിയിരുന്ന നിവേദനത്തിനുള്ള മറുപടിയിലാണ് ദക്ഷിണ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സിയല്‍ മാനേജര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തില്‍ നയപരമായ അധികൃത തീരുമാനത്തിനു പ്രാധാന്യമുണ്ട്.
റെയില്‍വേയില്‍ 24 മണിക്കൂര്‍ ഘടികാര വ്യവസ്ഥയാണ് (ക്ലോക്ക് സിസ്റ്റം) സമയക്രമം പിന്തുടരുന്നതിലെ പരമ്പരാഗത രീതി. ടൈംടേബിളുകളിലും സമയ അറിയിപ്പുകളിലും രേഖാമൂലവും വായ്‌മൊഴിയുമായി ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നു മുതല്‍ 12 വരെ മണിക്കൂറുകള്‍ അടയാളപ്പെടുത്തിയ അനങ്ങുന്ന സൂചികളുള്ള 12 മണിക്കൂര്‍ അനലോഗ് ക്ലോക്കുകളാണ് പ്രാബല്യത്തിലുള്ളത്.
രാവിലെ (എ.എം)., ഉച്ചകഴിഞ്ഞ് (പി.എം) എന്നു ഉപയോഗിക്കാതെ മൈക്കിലൂടെയുള്ള 24 മണിക്കൂര്‍ അടിസ്ഥാനരീതിയിലെ സമയ അറിയിപ്പുകളും പ്ലാറ്റ്‌ഫോമുകളിലെ 12 മണിക്കൂര്‍ സമയം കാട്ടുന്ന ക്ലോക്കും തമ്മിലുള്ള സമ്മിശ്രണം ദിവസേന ആയിരക്കണക്കിനു യാത്രക്കാര്‍ക്കിടയില്‍ വലിയതോതിലുള്ള തെറ്റിദ്ധാരണയും ആയാസവും മാനസിക പിരിമുറുക്കവുമാണുണ്ടാക്കുന്നതെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മണിക്കൂര്‍ എഴുത്തില്‍ ആവശ്യമായ അല്പം ഭേദഗതി വരുത്തി യാത്രക്കാര്‍ക്കു പകലും രാത്രിയും സമയം പെട്ടെന്നു മനസിലാക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു ആവശ്യം. ക്ലോക്ക് മാറ്റാതെ നിഷ്പ്രയാസം ഡയലില്‍ സമയം അങ്കനം ചെയ്ത് സമയ പ്രദര്‍ശനം 12 മണിക്കൂറില്‍ നിന്നു 24 മണിക്കൂര്‍ ആക്കാമെന്നാണ് കെര്‍പ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നത്. ഇപ്പോഴത്തെ 12 മണിക്കൂര്‍ ക്ലോക്ക് ഡയല്‍ 24 മണിക്കൂര്‍ ആക്കി മാറ്റുന്നതിനു നിലവിലുള്ള ക്ലോക്കുകളില്‍ ഒരു മണിയുടെ സ്ഥാനത്തോടു ചേര്‍ത്തു 13-ല്‍ തുടങ്ങി തുടര്‍ച്ചയായി 12 മണിയുടെ കീഴില്‍ 24 വരെ യഥാസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഓരോ മണിക്കൂറിലും ക്രമത്തില്‍ അക്കങ്ങള്‍ ചേര്‍ത്താല്‍ മതിയാകുമെന്നും അത് ചെലവു കുറഞ്ഞ രീതിയില്‍ നടപ്പിലാക്കാമെന്നും രൂപമാറ്റം വരുത്തിയ ഡയലുകളുടെ ചിത്രങ്ങള്‍ സഹിതം അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെയാക്കിയാല്‍ അനൗണ്‍സ്‌മെന്റ് കേള്‍ക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ സമയം കൃത്യമായി വ്യക്തമാകുകയും ചെയ്യും.
ഈ ആവശ്യം വര്‍ഷങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. ഇതു സംബന്ധിച്ചു ഏറ്റവും അവസാനം റെയില്‍വേയ്‌സിനു കെര്‍പ നിവേദനം നല്കിയത് 2016 ഏപ്രില്‍ 10-നാണ്.
ചിത്രം:
പന്ത്രണ്ടു മണിക്കൂര്‍ ക്‌ളോക്ക് ഡയലില്‍ 13 മുതല്‍ 24 വരെ അക്കങ്ങള്‍ അങ്കനം ചെയ്ത് 24 മണിക്കൂര്‍ ക്ലോക്കായി മാറ്റിയിരിക്കുന്നു.

Translate to English
Translate to Hindi
Site Suggestion
3651 views
0

Jun 12 2017 (16:44)  
karikkampallil
karikkampallil   18 blog posts
Entry# 2317481              
കണക്കു കൂട്ടി ഉപയോക്താക്കള്‍ മടുക്കുന്നു റെയില്‍വേസ് വെബ്‌സൈറ്റിലെ കാപ്ച ലളിതവും തെളിഞ്ഞതുമാക്കണം: കെര്‍പ ആലപ്പുഴ: ഇന്ത്യന്‍ റെയില്‍വേസ് എന്‍ക്വയറി വെബ്‌സൈറ്റില്‍ പാസഞ്ചര്‍ നെയിം റിക്കാര്‍ഡും (പി.എന്‍.ആര്‍) ഷെഡ്യുളും ട്രെയിന്‍ റണ്ണിംഗ് സ്റ്റാറ്റസുമടക്കമുള്ള പാസഞ്ചര്‍ കറണ്ട് സ്റ്റാറ്റസ് എന്‍ക്വയറിയില്‍ പരിശോധന നടത്തുന്നതിനു സാധാരണക്കാര്‍ക്ക് ലളിതമായി മനസിലാകുന്നതും തെളിഞ്ഞതും അസൗകര്യങ്ങളില്ലാത്തതുമായ കാപ്ച ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തണമെന്നു അധികൃതരോട് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഇപ്പോഴാണെങ്കില്‍ വിവരമറിയാന്‍ കണക്കു കൂട്ടി ഉപയോക്താക്കള്‍ മടുക്കുകയാണ്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് വെബ്‌സൈറ്റിലൂടെയുള്ള അന്വേഷണങ്ങള്‍ നടത്തുന്നത്. സംഖ്യകള്‍ കൂട്ടാനും കുറയ്ക്കാനും മറ്റുമുള്ള കാപ്ചകളാണ് നിലവില്‍ ഇന്‍ഡ്യന്റെയില്‍ ഡോട്ട് ഗവ് ഡോട്ട് ഇന്‍-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിലെ അക്കങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണുതാനും. സാധാരണക്കാര്‍ക്ക് ഇത് ഏറെ സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കും. കണക്കുകൂട്ടല്‍ തെറ്റി പലപ്പോഴും റിഫ്രഷ് ചെയ്യേണ്ടി വരുകയും ചെയ്യും. സൗജന്യ ഇന്‍ര്‍നെറ്റ് സൗകര്യങ്ങള്‍ വ്യാപകമായി ലഭ്യമാകാത്തതിനാലും വേഗത്തിലുള്ളതല്ലാത്തതിനാലും ഇക്കാര്യം ഏറെ പ്രാധാന്യമുള്ളതാണ്. രേഖപ്പെടുത്തുന്നത് അല്പം വൈകിയാല്‍ സെഷന്‍സ് ഔട്ട് അഥവാ ബോട്ട് അറ്റാക്ക് എന്നു എറര്‍ എന്നു കാണിച്ചുകൊണ്ടിരിക്കും. ഇതേസമയം, ഇട്രെയിന്‍ ഡോട്ട് ഇന്‍ഫോ പോലുള്ള സ്വകാര്യ അന്വേഷണ വെബ്‌സൈറ്റുകളില്‍ കൂടുതല്‍ ഉപയോക്ത സൗഹൃദം (യൂസര്‍ ഫ്രണ്ട്‌ലി) ആയിട്ടാണ് കാപ്ച ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ദുര്‍ഗ്രാഹ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ വെബ്‌സൈറ്റും ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ഉപയോക്താക്കളെ വെബ്‌സൈറ്റില്‍ നിന്നു അകറ്റുകയായിരിക്കും ഫലം. കംപ്യൂട്ടറിലേക്കു വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് മെഷീന്‍ ഓട്ടോമാറ്റിക് ആയി അല്ല എന്നും മനുഷ്യന്‍ ആണ് അതു ചെയ്യുന്നതെന്നും വേര്‍തിരിച്ചറിയാനാണ് കാപ്ച വ്യവസ്ഥ...
more...
ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ സ്വയം പ്രവര്‍ത്തിക്കുന്ന സങ്കേതങ്ങള്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് സേവനങ്ങളെ ദുരുപയോഗപ്പെടുത്താനാകും. മനുഷ്യര്‍ വ്യക്തിപരമായാണ് വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്നു ഉറപ്പാക്കാന്‍ കാപ്ച കോഡുകള്‍ ഉപയോഗപ്പെടും. വികലമാക്കിയയോ നിറങ്ങള്‍ ചേര്‍ത്തതോ ആയ അക്ഷരങ്ങളും അക്കങ്ങളും നല്കിയിട്ടുള്ളതു വായിച്ചോ കേട്ടോ പകര്‍ത്തുകയാണ് ആവശ്യക്കാര്‍ ചെയ്യേണ്ടത്. അതു വെബ്‌സേര്‍വറുകളില്‍ പരിശോധിച്ച് കാണിച്ചിട്ടുള്ളതും രേഖപ്പെടുത്തിയതും സമാനമാണെങ്കില്‍ സ്വീകരിക്കുകയും അല്ലെങ്കില്‍ വീണ്ടും ശ്രമിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. നല്കുന്ന വാക്കുകള്‍ വികലമോ അര്‍ഥമില്ലാത്തതോ ആയതിനാലും വെബ്‌സേര്‍വറുകളില്‍ നിന്നു വരുന്നതിനാലും കൃത്രിമമായി അവ ആവര്‍ത്തിച്ചുപയോഗിക്കാനാകില്ല. കംപ്ലീറ്റ്‌ലി ഓട്ടോമേറ്റഡ് പബഌക് ടൂറിംഗ് ടെസ്റ്റ് ടു ടെല്‍ കംപ്യൂട്ടേഴ്‌സ് ആന്‍ഡ് ഹ്യൂമന്‍സ് അപ്പാര്‍ട്ട് എന്നതിന്റെ ചുരുക്കമാണ് കാപ്ച (CAPTCHA). ഫോട്ടോകള്‍: റെയില്‍വേസ് സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകളിലെ കാപ്ചകള്‍.
Social
3629 views
0

Jan 18 2017 (22:11)  
karikkampallil
karikkampallil   18 blog posts
Entry# 2131839              
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മതില്‍ കെട്ടുമ്പോള്‍
മാലിന്യം നീക്കണം, നടപ്പാതയൊരുക്കണം: കെര്‍പ
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ വളപ്പ് മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനോടൊപ്പം കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും റോഡുവക്കിലെ എല്ലാ തടസ്സങ്ങളും നീക്കി നടപ്പാതയൊരുക്കണമെന്നും കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ വശത്ത് മതില്‍ കെട്ടല്‍ പുരോഗമിച്ചു വരുകയാണ്. ഉതോടൊപ്പം റെയില്‍വേ സ്റ്റേഷന്റെ നിലവാരവും സൗകര്യങ്ങളും ഉയര്‍ത്താനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതേസമയം, മുന്‍കാല റെയില്‍വേ ബജറ്റുകളില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ മുന്‍പ് പണിതീര്‍ത്തിട്ടുള്ള വ്യാപാര സമുച്ചയം പോലും പ്രയോജനപ്പെടുത്താതെയിട്ടിരിക്കുകയാണ്.
...
more...

റോഡിലൂടെ പോകുന്നവര്‍ മാലിന്യം വലിച്ചെറിയുന്ന പ്രദേശമാണിത്. ഇതുവഴിയുള്ള കാണകള്‍ നിറയെ മലിന ജലവും ദുര്‍ഗന്ധവുമാണ്. മതില്‍കെട്ടിക്കഴിയുമ്പോള്‍ ചവറുകള്‍ രഹസ്യമായി വലിച്ചെറിയാന്‍ എളുപ്പമാകും. അതിനാല്‍ ഉടന്‍ തന്നെ റെയില്‍വേ വക വെളിംപ്രദേശങ്ങള്‍ വൃത്തിയാക്കി ഹൃസ്വകാല കൃഷിവിളകള്‍ ഇറക്കി സ്ഥലം മനോഹരമാക്കിയിടാനുള്ള ഏര്‍പ്പാടുണ്ടാക്കണം. മാലിന്യ ശേഖരണത്തിനു കൃത്യസ്ഥലം ഒരുക്കുകയുമാകാം.
മതില്‍ കെട്ടിക്കഴിയുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കു വശത്തേക്കു കയറി നടക്കാനുള്ള അവസരം ഇല്ലാതാകുമെന്നതിനാല്‍ റോഡുവക്കില്‍ തീര്‍ച്ചയായും കാല്‍നടപാത നിര്‍മ്മിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്റ്റേഷനിലേക്കു വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ അപകടകാരണമാകും. അതിനാല്‍ റോഡുവക്കിലുള്ള കലുങ്കും അനധികൃത കൈയേറ്റങ്ങളും ഉടനെ നീക്കം ചെയ്തു വഴി സുഗമമാക്കണം. നിലവില്‍ റോഡിലേക്കിറങ്ങി നടക്കുകയേ നിര്‍വാഹമുള്ളു.
റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള എല്ലാ ഹംബുകളും നീക്കം ചെയ്യണം. അവ ഗുണത്തേക്കാളുപരി ദോഷമാണ് വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചറിയാന്‍ വരകളോ ബോര്‍ഡുകളോ ഇല്ലാത്തതും ആവര്‍ത്തിച്ചു അപകടങ്ങള്‍ ഉണ്ടാക്കുന്നതുമായ ഇത്തരം ഗതാഗത നിയന്ത്രണം ആശാസ്യമല്ല. റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങി വാഹനങ്ങള്‍ അതിവേഗം പോകുന്നയിടങ്ങളിലെ റോഡുകള്‍ വീതിയിലും സമനിരപ്പിലുമാണ് സൂക്ഷിക്കേണ്ടത്. രാത്രിയില്‍ ആവശ്യത്തിനു വെളിച്ചമുള്ള സ്ട്രീറ്റ് ലൈറ്റുകളും വേണം.
കെര്‍പ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ഇതുസംബന്ധിച്ച നിവേദനം റെയില്‍വേ അധികൃതര്‍ക്ക് അയച്ചു.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ റോഡിന്റെ വശത്ത് മതില്‍കെട്ടല്‍ പുരോഗമിക്കുന്നു. ഇതോടൊപ്പം നടപ്പാതയൊരുക്കണമെന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.
18.01.2017

Translate to English
Translate to Hindi

1 Public Posts - Wed Jan 18, 2017
Social
1449 views
0

Jan 18 2017 (22:09)  
karikkampallil
karikkampallil   18 blog posts
Entry# 2131836              
മൂന്നു ട്രെയിനുകള്‍ക്ക് പുന്നപ്രയില്‍
സ്റ്റോപ്പ്; കെര്‍പ അനുമോദിച്ചു
ആലപ്പുഴ: മൂന്നു ട്രെയിനുകള്‍ക്ക് പരീക്ഷണാര്‍ഥം പുന്നപ്രയില്‍ സ്റ്റോപ്പ് അനുവദിച്ചതില്‍ കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) റെയില്‍വേയെ അനുമോദിച്ചു.
കായംകുളം-ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍ 156378) രാത്രി 10.56, എറണാകുളം-കൊല്ലം മെമു (നമ്പര്‍ 66309) രാത്രി 9.08, കൊല്ലം-എറണാകുളം മെമു (നമ്പര്‍ 66310) രാത്രി 10.11 എന്നിങ്ങനെ മൂന്നു ട്രെയിനുകള്‍ക്ക് 2017 ജനുവരി 17 മുതല്‍ ആറുമാസത്തേക്കാണ് സ്‌റ്റോപ്പ്.
ആലപ്പുഴ
...
more...
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴു കിലോമീറ്ററാണ് പുന്നപ്രയിലേക്കുള്ള ദൂരം.
11.01.2017

Translate to English
Translate to Hindi
Social
1394 views
0

Jan 18 2017 (22:07)  
karikkampallil
karikkampallil   18 blog posts
Entry# 2131833              
റെയില്‍വേ സ്‌റ്റേഷനില്‍ സേവനം ഉറപ്പാക്കാതെ
പാര്‍ക്കിംഗ് ഫീസ് ഈടാക്കരുത്: കെര്‍പ
ആലപ്പുഴ: ആവശ്യമായ സുരക്ഷിതത്വവും സേവനങ്ങളും ഉറപ്പാക്കാതെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ നിന്നു ഫീസ് ഈടാക്കരുതെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ മരച്ചുവട്ടില്‍ അടുക്കും ചിട്ടയുമില്ലാതെ വാഹനങ്ങള്‍ തുറന്ന സ്ഥലത്തു വെറുതെ വയ്ക്കുന്നതനായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. അതില്‍ എതിര്‍പ്പു രൂക്ഷമായപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു കുറച്ചു ഇരുചക്രവാഹനങ്ങള്‍ വയ്ക്കാനുള്ള ഷെഡ് നിര്‍മ്മിച്ചു. അടുത്തകാലത്ത് ഷെഡ് ഇല്ലാതായി. സൈക്കിള്‍ മുതല്‍ ബസ് വരെ
...
more...
തുറന്ന സ്ഥലത്തു പാര്‍ക്ക് ചെയ്യാന്‍ മണിക്കൂര്‍ കണക്കിനു ഫീസ് നല്കണമെങ്കിലും വാഹനങ്ങള്‍ വെയിലത്തും മഴയത്തും പക്ഷികള്‍ കാഷ്ഠിച്ചും പൊടിപിടിച്ചും രാവും പകലും യാത്രക്കാര്‍ പോയി വരുംവരെ മണിക്കൂറുകള്‍ വെറുതെ കിടക്കുകയാണ്. കഠിനമായ വെയിലത്തു കിടക്കുമ്പോള്‍ വാഹനങ്ങളുടെ പ്ലാസ്റ്റിക്, റബര്‍ ഭാഗങ്ങള്‍ ഉരുകി നശിക്കും. മേല്‍ക്കൂരയോ അടച്ചുറപ്പോ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കു എന്തും ചെയ്യാവുന്ന അവസ്ഥയാണ്. ഒരു സേവനവും നല്കാതെ നിയമപ്രകാരം പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ല.
റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ യാത്ര അയക്കാനും സ്വീകരിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും താത്കാലികമായി വന്നു പോകുന്നവരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്കു ചെയ്യാനും സംവിധാനമില്ല. ബുക്കിംഗ് ഓഫീസിനു സമീപം കെട്ടിടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും അടുത്തകാലത്ത് ആ ഭാഗം തിട്ടകെട്ടി ഉയര്‍ത്തി. റെയില്‍വേ സ്റ്റേഷന്റെ സമീപ റോഡുകളിലൊന്നും വാഹനങ്ങള്‍ നിറുത്തിയിടാതിരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ചില പരസ്യങ്ങള്‍ ചേര്‍ന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിച്ച് റോഡുകള്‍ കൈയടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു നിയമവിരുദ്ധമാണെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ തുറന്ന സ്ഥലത്തുള്ള വാഹന പാര്‍ക്കിംഗ്.
12.11.2016

Translate to English
Translate to Hindi
Page#    18 Blog Entries  next>>

Travel SAFE

1. RailFanning does NOT MEAN dangerous pics/videos.
2. Doorplating pics/youtube videos are strictly FORBIDDEN in IRI.
3. Take plenty of food pics and other safe pics.
4. Write human interest narratives to make the pics interesting.
5. Enjoy blogging and travelling SAFELY.

REMEMBER: YOUR LIFE is the most precious thing, NOT RailFanning.

Leading Polls

Rail News

New Trains

Site Announcements

  • Entry# 5648027
    Mar 01 2023 (12:44AM)


    In response to past confusions with Train/Station updates and resulting fights and controversies, the following clear and objective guidelines are being issued, with no room for any arguments or debates about validity. Also, included, some other changes with respect to Ratings. 1. All Red Ratings will require further explanation. Red Ratings won't...
  • Entry# 5388512
    Jun 24 2022 (08:45AM)


    As announced previously, there are a few changes coming to IRI user accounts, based on past practices. 1. As before, you will be able to quickly DELETE your IRI User account at ANY time. However, the menu option for this was hidden in the profile page, and could not easily be located....
  • Entry# 5148000
    Nov 29 2021 (06:40AM)


    A new feature will be released soon, whereby you can follow blogs tagged with specific Trains & Stations. If you have already posted blogs tagged with some Train/Station, then you will be set to automatically follow that Train/Station. Thereafter, any future news/blogs tagged with those Trains/Stations will be marked to your...
  • Entry# 5093784
    Oct 13 2021 (07:04AM)


    These days, every other day, we are getting requests from members to allow email login to their FB-based IRI account. 10 years ago, we had given the option for users to login through FaceBook - in retrospect, this was a mistake. These days, apparently, users are quitting FaceBook in droves because...
  • Entry# 4906979
    Mar 14 2021 (01:12AM)


    Followup to: Fmt Changes The new version of FmT 2.0 will soon be here - in about 2 weeks. As detailed in the previous announcement, many of the old FmT features like Train TT, Speedometer, Geo Location, etc. will be REMOVED. It will be a bare-bones simple app, focused on trip blogging. It...
  • Entry# 4898771
    Mar 06 2021 (10:33PM)


    There are some changes coming to FMT. Many of the features of FMT, like station arrival, TT, speed, geo, passing times, station time, etc. are ALREADY available in OTHER railway apps. So all of these features will be REMOVED. We'll have ONLY BLOGGING - quick upload of pics/videos/audio, etc. You may attach...
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy