News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Thu Jul 20, 2017 22:24:53 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Thu Jul 20, 2017 22:24:53 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 287224
  
Nov 30 2016 (18:18)  അതിവേഗ റെയിൽപാത കാസർകോ‌ട്ടേയ്ക്ക് നീട്ടുന്നതിൽ പഠനം (www.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 287224     
   Tags   Past Edits
Nov 30 2016 (6:18PM)
Station Tag: Kasaragod/KGQ added by MCPNBR~/261443

Nov 30 2016 (6:18PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  411 news posts
അതിവേഗ റെയിൽപാത കാസർകോ‌ട്ടേയ്ക്ക് നീട്ടുന്നതിൽ പഠനം നടത്തുംWednesday 30 November 2016 05:10 PM IST
തിരുവനന്തപുരം ∙ തിരുവനന്തപുരം മുതൽ കണ്ണൂർവരെ ദൈർഘ്യമുള്ള നിർദിഷ്ട അതിവേഗ റെയിൽപ്പാത കാസർകോടു വരെ നീട്ടുന്നതിനെക്കുറിച്ചു പഠനം നടത്താൻ കേരള ‌ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ തീരുമാനിച്ചു. അതിവേഗ റെയിൽപ്പാത കാസർകോട്ടേക്ക് നീട്ടണമെന്ന് ജനപ്രതിനിധികളും സാമൂഹിക, രാഷ്ടീയ, വ്യാവസായിക, പ്രവാസി സംഘടനകളുമൊക്കെ നിരന്തരം ആവശ്യപ്പെ‌ടുന്ന സാഹചര്യത്തിലാണ് പഠനം നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.
430 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട തിരുവനന്തപുരം- കണ്ണൂർ പാതയുടെ സാധ്യതാ പഠനം പൂർത്തിയാക്കി ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 1.27 ലക്ഷം കോടിരൂപ നിലവിലെ നിർദിഷ്ട പാതയ്ക്കു ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാതയുടെ ചിലവു കുറച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
അതിവേഗ
...
more...
റെയിൽപ്പാത വരുന്നതോടെ റോഡപകടങ്ങളും അന്തരീക്ഷ മലീനീകരണവും ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 300 കിലോമീറ്റർ ആയിരിക്കും. നിലവിൽ ഒമ്പത് സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വളരെക്കുറച്ച് ഭൂമി ഏറ്റെടുക്കലിലൂടെ അതിവേഗ റെയിൽപ്പാത പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.
വ‌ടക്കൻ കേരളത്തിലെ ജനപ്രതിനിധികളു‌ട‌െയും ജനങ്ങളുടേയും അഭ്യർഥന മാനിച്ചാണ് കാസർകോട്ടേയ്ക്ക് പാത നീട്ടാനുള്ള പഠനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ചെയർമാൻ ടി. ബാലകൃഷ്ണൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
Scroll to Top
Scroll to Bottom


Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.