News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Sun Jan 21, 2018 17:06:47 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Sun Jan 21, 2018 17:06:47 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 287198
  
Nov 30 2016 (12:50)  കണ്ണൂരിലേക്കുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകി ഓടുന്നു... :: Kannur News :: Kannur News :: MyKannur.Com (mykannur.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 287198     
   Past Edits
Nov 30 2016 (12:50PM)
Station Tag: Kannur Main (Cannanore)/CAN added by Rise Above Reservation/939187

Nov 30 2016 (12:50PM)
Train Tag: Malabar Express/16629 added by Rise Above Reservation/939187

Nov 30 2016 (12:50PM)
Train Tag: Maveli Express/16604 added by Rise Above Reservation/939187
 
 
വടക്കന്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഓടുന്നത് മണിക്കൂറുകള്‍ വൈകി. മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ജെസിബി തട്ടിയതാണ് മലബാറിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി ഓടാന്‍ കാരണം. മലബാര്‍,മാവേലി, മംഗലാപുരം, യശ്വന്തപുരം ട്രെയിനുകള്‍ രണ്ടര മണിക്കൂറിലധികം വൈകിയാണ് കണ്ണൂരില്‍ എത്തിയത്. ഇതോടെ കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ദുരിതത്തിലായി. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചറിനെയും പ്രതീക്ഷിച്ച് ലോക്കല്‍ സ്‌റ്റേഷനുകളില്‍ എത്തിയിരുന്ന യാത്രക്കാരാണ് ഏറെ വലഞ്ഞത്.
ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ജെസിബി നിയന്ത്രണം വിട്ട് ട്രെയിനില്‍ ഇടിച്ചത്. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. ആലുവ മുട്ടത്ത് മെട്രോ റെയില്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണത്തിന്റെ ഭാഗമായി റെയില്‍വേ ട്രാക്കിനു സമീപം മണ്ണ നീക്കുന്നതിനിടെ ജെസിബിയുടെ മണ്ണ് കോരുന്ന ഭാഗം അബദ്ധത്തില്‍ ട്രെയിനില്‍ തട്ടുകയായിരുന്നു.ആലുവയില്‍ നിന്നു വടക്കോട്ടുള്ള ട്രെയിന്‍ സര്‍വീസുകളാണു അപകടത്തെത്തുടര്‍ന്നു തടസപ്പെട്ടത്. റെയില്‍വേയുടെ ഉദ്യോഗസ്ഥരെത്തി പുലര്‍ച്ചെ മൂന്നോടെ തകരാര്‍ പരിഹരിച്ചു ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
Scroll to Top
Scroll to Bottom


Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.