കണ്ണൂർ: പാളം നവീകരണത്തിന്റെ ഭാഗമായി പണികിട്ടുന്നത് തീവണ്ടിയാത്രക്കാർക്ക്. വണ്ടി വൈകുന്നതിനു പുറമെ അപ്രതീക്ഷിതമായി പിടിച്ചിട്ടും റെയിൽവേ ക്രൂരത കാട്ടുന്നു. കോഴിക്കോട്ടുനിന്ന് കണ്ണൂരേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. ഡിസംബർ 28 വരെ തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ പാളം നവീകരണം നടക്കുന്നുണ്ട്.
അതിന്റെ ഭാഗമായി വൈകീട്ടുള്ള വണ്ടികൾ മണിക്കൂറുകളോളം പിടിച്ചിടുന്നുണ്ട്. പരശുറാം, എഗ്മോർ തുടങ്ങിയവ മണിക്കൂർ വൈകിയാണ് കോഴിക്കോടെത്തുന്നത്. എന്നാൽ, അതിനുപുറമെ ഈ വണ്ടികൾ കോഴിക്കോടിനിപ്പുറം പല സ്റ്റേഷനുകളിലും സൂപ്പർഫാസ്റ്റ് വണ്ടികൾക്കായി പിടിച്ചിടുന്നു. വ്യാഴാഴ്ച വൈകീട്ട് ഒന്നരമണിക്കൂർ വൈകിയെത്തിയ പരശുറാം പിന്നെയും പല സ്റ്റേഷനിലും പിടിച്ചിട്ടു. എഗ്മോറും വൈകി. ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന കണ്ണൂർ പാസഞ്ചർ പോയതിനുശേഷം യാത്രക്കാർക്ക് മറ്റൊരു വണ്ടിക്കുവേണ്ടി മണിക്കൂറുകൾ കാത്തുനിൽക്കണം.
ഇടയിൽ പോകുന്ന സൂപ്പർഫാസ്റ്റ് വണ്ടിക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പും ഇല്ല.
ഡിസംബർ...
more... 28 വരെയുള്ള ഈ യാത്രക്ലേശത്തിനു ഒരു പരിഹാരമായി നാലുമണി സമയം കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഒരു പാസഞ്ചർ ഓടിക്കണമെന്ന് മലബാർ റെയിൽവേ പസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.