Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

The mighty veteran Purulia Express serving for decades, daily commuters' lifeline and witness to a Rising Bengal! - Soumyadip Mahato

Full Site Search
  Full Site Search  
 
Thu Oct 24 10:46:43 IST
Home
Trains
ΣChains
Atlas
PNR
Forum
Stream
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search
<<prev entry    next entry>>
News Entry# 391159
  
Sep 16 (10:56) ഒരു വലിയ വട്ടവും ചെറിയ ചതുരവും; വേഗ റെയിൽപാതയ്ക്കായി അടയാളപ്പെടുത്തൽ (localnews.manoramaonline.com)
Other News
SR/Southern
0 Followers
2069 views

News Entry# 391159  Blog Entry# 4429652   
  Past Edits
Sep 16 2019 (10:57)
Station Tag: Kottayam/KTYM added by MCPNBR~/261443
Stations:  Kottayam/KTYM  
ഒരു വലിയ വട്ടവും ചെറിയ ചതുരവും; വേഗ റെയിൽപാതയ്ക്കായി അടയാളപ്പെടുത്തൽ മനോരമ ലേഖകൻ September 16, 2019 08:53 AM IST 1. തിരുവനന്തപുരം–കാസർകോട് വേഗ റെയിപാതയുടെ (സെമി ഹൈസ്പീഡ് റെയിൽ പാത) സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി മുളക്കുളത്ത് സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നു. 2.സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി പെരുവ പെട്രോൾ പമ്പിന് സമീപത്തെ അടയാളപ്പെടുത്തൽ. SHARE കടുത്തുരുത്തി ∙ തിരുവനന്തപുരം–കാസർകോട് വേഗ റെയിൽ പാതയുടെ (സെമി ഹൈസ്പീഡ് റെയിൽപാത) സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർവേയും ഭൂമി അടയാളപ്പെടുത്തലും തുടങ്ങി.  മുളക്കുളം കളമ്പൂർ പാലത്തിലും, മുളക്കുളം അമ്പലപടിക്ക് സമീപം മുളക്കുളം–വെള്ളൂർ റോഡിലും, കുന്നപ്പിള്ളിയിലുമാണു സർവേയും അടയാളപ്പെടുത്തലും നടക്കുന്നത്. കേരള റെയിൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ (കെ.ആർ.ഡി.സി) ഏർപ്പെടുത്തിയ ഏജൻസിയാണ് സർവേയും ഏറ്റെടുക്കേണ്ട ഭൂമിയും അടയാളപ്പെടുത്തുന്നത്. ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പാതയ്ക്കായി അടയാളപ്പെടുത്തൽ.  ...
more...
‘ഇനി തങ്ങൾക്കൊന്നും ചെയ്യാനില്ല’; മരടിലെ ഫ്ലാറ്റ് ഉടമകളെ കയ്യൊഴിഞ്ഞ് നിർമാതാക്കൾ റെയിൽ പാതയ്ക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൂടാതെ ഇരു വശത്തേക്കുമായി 15 മീറ്റർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ല.  55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. മുൻപ് അതിവേഗ റെയിൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി മാർക്ക് ചെയ്തിരുന്നത് കീഴൂർ, വാലാച്ചിറ, മാഞ്ഞൂർ വഴിയായിരുന്നു. ശക്തമായ സമര പരിപാടികളെ തുടർന്ന് പിന്നീട് പാതയുടെ തുടർ നടപടികൾ നിർത്തുകയായിരുന്നു.മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗത്തിലാണു സെമി സ്പീഡ് ട്രെയിൻ കടന്നു പോകുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെ പത്ത് സ്റ്റോപ്പുകളാണുള്ളത്.  കൊച്ചു വേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. കാസർകോടു നിന്നും തിരുവനന്തപുരം വരെ 531.5 കിലോമീറ്ററാണ് ദൂരം. ഇത് സഞ്ചരിക്കാൻ 3 മണിക്കൂർ 52 സെക്കന്റാണ് വേണ്ടി വരുന്നത്.പാതയുടെ നിർമാണത്തിനായി 66,079 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പത്ത് ശതമാനം കേന്ദ്ര സർക്കാരും, 10 ശതമാനം കേരള സർക്കാരും, 80 ശതമാനം ജപ്പാൻ സഹായവും. 2024 ഓടെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  പാതയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy