ആലപ്പുഴയില്‍ തീവണ്ടി കടന്നുപോകുമ്പോള്‍ പാളം പൊട്ടി വേര്‍പെട്ടു; വന്‍ ദുരന്തം ഒഴിവായി
കരുവാറ്റ( ആലപ്പുഴ): തീവണ്ടി വരുന്നതിനിടെ പാളം പൊട്ടി വേര്‍പെട്ടെങ്കിലും വേഗം കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആലപ്പുഴ ജില്ലയിലെ കരുവാറ്റ റെയില്‍വേ സ്റ്റേഷനടുത്ത് തിരുവന്തപുരം ഗോരഖ്പുര്‍ രപ്തിസാഗരന് എക്സ്പ്രസ് കടന്നു പോകുമ്പോഴായിരുന്നു സംഭവം.
കായംകുളം സ്റ്റേഷന് പിന്നീട്ട് 8.10 നാണ് തീവണ്ടി കരുവാറ്റ ഭാഗത്തെത്തുന്നത്. വണ്ടി കടന്നുപോകുന്നതിനിടെ വലിയ ശബ്ദം കേട്ടു. ലോക്കോ പൈലറ്റ് ഉടന്‍ തീവണ്ടി നിര്‍ത്തി. അപ്പോഴേക്കും എന്‍ജിനുള്‍പ്പെടെ നാല് ബോഗികള്‍ പൊട്ടിയ ഭാഗം കടന്നിരുന്നു. ഇതിന് 20 മിനിറ്റ് മുന്‍പ് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി ഇതുവഴി പോയിരുന്നത്. അപ്പോള്‍ ട്രാക്കില്‍ നിന്നും അസാധാരണ ശബ്ദം കേട്ടതായി ലോക്കോ പൈലറ്റ് കണ്ട്രോള് റൂമില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിന്നാലെ വന്ന തീവണ്ടിയുടെ വേഗം കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
ഇതിനൊപ്പം...
more... ആയാപറമ്പ്, ചെറുതന എന്നിവിടങ്ങളില്‍ ട്രാക്ക് മാന്മാര് തിരച്ചില്‍ നടത്തുന്നുമുണ്ടായിരുന്നു. തീവണ്ടി നിര്‍ത്തിയതിന് പിന്നാലെ ഇവര്‍ സ്ഥലത്തെത്തി ക്ലാമ്പുപയോഗിച്ച് പൊട്ടിയ ഭാഗം താത്കാലികമായി കൂട്ടിയോജിപ്പിച്ചു. അപ്പോഴേക്കും 8.53 ആയി. മുക്കാല്‍ മണിക്കൂറോളം തീവണ്ടി ട്രാക്കില്‍ പിടിച്ചിട്ടു. ഇതേ തുടര്‍ന്ന് കായംകുളം എറണാകുളം പാസഞ്ചര്‍ 10 മിനിട്ട് ഹരിപ്പാട് സ്റ്റേഷനില്‍ നിര്‍ത്തിയിടേണ്ടിവന്നു.