One more news: Seat in the ladies coach fell down while running the train.. തിരുവനന്തപുരം: ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലേഡീസ് കോച്ചിന്റെ അടിവശം യാത്രയ്ക്കിടെ തകര്‍ന്നു. ഗാര്‍ഡ് കോച്ചിനോട് ചേര്‍ന്ന് വനിതായാത്രികര്‍ക്ക് നല്‍കിയിട്ടുള്ള കോച്ചിന്റെ അടിവശമാണ് പൊളിഞ്ഞത്. അടിത്തറ ഇളകിയതോടെ ഇതില്‍ ഘടിപ്പിച്ചിരുന്ന സീറ്റ് മറിഞ്ഞു. യാത്രക്കാര്‍ മുന്നോട്ട് മറിഞ്ഞുവീണു.
കോച്ചിന്റെ പ്ലാറ്റ്ഫോമില്‍ വിള്ളല്‍ കണ്ടതോടെ യാത്രക്കാര്‍ നിലവിളിച്ചു. ഇതുകേട്ട് ഗാര്‍ഡ് തീവണ്ടി നിര്‍ത്താന്‍ ലോക്കോ പൈലറ്റിന് വയര്‍ലെസിലൂടെ നിര്‍ദേശം നല്കി. സ്റ്റേഷന് മാസ്റ്ററും മറ്റ് റെയില്‍വേ ജീവനക്കാരും സ്ഥലത്തെത്തി. അല്‍പ്പസമയത്തിനുശേഷം തീവണ്ടി പുറപ്പെടാന്‍ ഗാര്‍ഡ് നിര്‍ദേശം നല്‍കുകയും ചെയ്തു. Mathrubhumi.