News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Sat Jan 20, 2018 03:14:13 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Sat Jan 20, 2018 03:14:13 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 287097
  
Nov 29 2016 (10:18)  ശബരി റെയിൽ പദ്ധതി ഇനി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ (www.manoramanews.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 287097   Blog Entry# 2074868     
   Past Edits
Nov 29 2016 (10:18AM)
Station Tag: Angamaly for Kalady/AFK added by Rise Above Reservation/939187
Stations:  Angamaly for Kalady/AFK  
 
 
അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി ഇനി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പ്രഗതി പദ്ധതിയിൽ ശബരി റെയിൽ പാത നിർമാണത്തെ ഉൾപ്പെടുത്തി. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു പദ്ധതി പ്രഗതിയിൽ ഉൾപ്പെടുത്തുന്നത്. എല്ലാമാസവുമുള്ള വിലയിരുത്തലും പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയപരിധിയും ഇനിയുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് നിരീഷിക്കുന്ന പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ പദ്ധയിലാണ് ശബരി റെയിൽപാതയെ ഉൾപ്പെടുത്തിയത്. ഇതിനു ശേഷം പദ്ധതി പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുന്ന യോഗവും നടന്നു. പദ്ധതി വേഗത്തിലാക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. പാതയുടെ ഇരുഭാഗത്തായി മൂന്നു മീറ്റർ സ്ഥലമെടുക്കുന്നതു ശബരി പദ്ധതിയ്ക്കു ഒന്നര മീറ്ററായി കുറയ്ക്കും. ഇതനുസരിച്ചു കാലടി മുതൽ പെരുമ്പാവൂർ വരെ പുതിയ അതിർത്തിക്കലുകൾ സ്ഥാപിക്കും.
പദ്ധതിയുടെ പ്രത്യേക നടത്തിപ്പ് സംവിധാനം രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കും. പ്രഗതിയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്ന
...
more...
ജോലികൾ റെയിൽവേ വേഗത്തിലാക്കി. എസ്റ്റിമേറ്റ് അംഗീകരിപ്പിക്കാനായി നിർമാണ വിഭാഗം ,അക്കൗണ്ട്സ് വിഭാഗത്തിന്റെ പിന്നാലെ നടക്കുകയാണു പതിവ്.
എന്നാൽ റെയിൽവേ ബോർഡിൽ നിന്നുള്ള പ്രത്യേക നിർദേശ പ്രകാരം 2600 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനുള്ള അന്തിമ നടപടികൾ നടക്കുന്നതായാണ് സൂചന. അങ്കമാലി--ശബരി പാത പുനലൂർ വരെ നീട്ടുന്നതും സജീവ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാരും റെയിൽവേയും ഈ വിഷയം ചർച്ച ചെയ്തു. ശബരിപാത പൂനലൂരിൽ എത്തിച്ചു കൊല്ലം -ചെങ്കോട്ട പാതയിൽ കൂട്ടിമുട്ടിക്കുന്നതോടെ അങ്കമാലിയിൽ നിന്നു തിരുവനന്തപുരത്തിനുള്ള രണ്ടാം പാതയായി ഇത് മാറിയേക്കും.

  
2522 views
Nov 29 2016 (14:25)
emailconnect2hari   762 blog posts   1 correct pred (50% accurate)
Re# 2074868-1            Tags   Past Edits
Translate this.
Scroll to Top
Scroll to Bottom


Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.