കാസർകോട്: രാജധാനി എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പെന്നാൽ കേവലം ഒരു തീവണ്ടി സ്റ്റോപ്പല്ല. പിന്നാക്കജില്ല എന്ന മാനസികാവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ കാസർകോടിനെ സഹായിക്കുന്ന ഒരു വഴിയാണത്. കേരളത്തിൽ വണ്ടി പോകുന്ന വഴിയിൽ സ്റ്റോപ്പില്ലാത്ത രണ്ടു ജില്ലകളിലൊന്നായിരുന്നു ഇതുവരെ. മലപ്പുറം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
/blog/post/4204783