മുളന്തുരുത്തി-പിറവം രണ്ടാം റയില്‍ പാതയില്‍ 12ന് സുരക്ഷാ പരിശോധന
കൊച്ചി . മുളന്തുരുത്തി- പിറവം റോഡ് രണ്ടാം റയില്‍ പാത കമ്മിഷന് ചെയ്യുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധന 12ന് നടക്കും. റയില്‍വേ സുരക്ഷാ കമ്മിഷണര്‍ എസ്.കെ. മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തുക. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 18നു മുന്‍പായി പാത ഗതാഗതത്തിനു തുറന്നു നല്‍കും.
പാതയിലെ കട്ട് ആന്‍ഡ് കണക്ഷന് ജോലികള്‍ക്കായി രണ്ടു ദിവസം കോട്ടയം റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും പാത കമ്മിഷന് ചെയ്യുന്നതോടെ എറണാകുളം-കായംകുളം (കോട്ടയം വഴി) യാത്രാ സമയത്തില്‍ 15 മിനിറ്റ് ലാഭമുണ്ടാകും. 11 കിലോമീറ്ററാണ് രണ്ടാം പാതയുടെ ദൈര്‍ഘ്യം. ഇതോടെ എറണാകുളം മുതല്‍ പിറവം റോഡ് വരെ ഇരട്ടപ്പാതയാകും.
പിറവം...
more... റോഡ് -കുറുപ്പുന്തറ, ചെങ്ങന്നൂര്‍-ചങ്ങനാശേരി സെക്ഷനുകളിലെ പാത ഇരട്ടിപ്പിക്കല്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നു ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഡാനി തോമസ് പറഞ്ഞു. ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെ പാളം ഇടുന്ന ജോലി വൈകാതെ ആരംഭിക്കും. ഫണ്ട് അപര്യാപ്തത മൂലം ഇഴഞ്ഞു നീങ്ങുന്ന പാത ഇരട്ടിപ്പിക്കല്‍ ജോലിക്ക് അശ്വാസമായി 35 കോടി രൂപ റയില്‍വേ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണു ബജറ്റ് വിഹിതം മുഴുവന്‍ ചെലവാക്കിയതിനു കേരളത്തിനു കൂടുതല്‍ തുക ലഭിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച പണം ചെലവാക്കാത്തതിനാല്‍ മറ്റു റയില്‍വേ ഡിവിഷനുകളിലേക്കു ബജറ്റ് വിഹിതം വക മാറ്റുന്ന സ്ഥിതിയായിരുന്നു. ഇപ്പോള്‍ ലഭിച്ച പണം കൊണ്ടു കുറുപ്പുന്തറ വരെയും ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശേരി വരെയുമുള്ള നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് റയില്‍വേ.
Safety commissioner to inspect the second track between Mulanthuruthi and Piravam Road on Dec 12. The track is most likely to be commissioned on Dec 18.
Track doubling in Piravam Road - Kuruppanthara, Chengannur - Changanacherry sections will be completed by end of 2015.
Source -
click here