ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് പാസഞ്ചർ, മെയിൽ, എക്സ്പ്രസ്, സബർബൻ അടക്കം ട്രെയിൻ സർവിസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കിയതായി റെയിൽവേ. റെയിൽവേ ടൈംടേബിളിൽ ഉൾപ്പെട്ട ട്രെയിനുകളുടെ യാത്രയാണ് റദ്ദാക്കിയത്.
ഇതനുസരിച്ച് ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 12 വരെ ഈ ട്രെയിനുകളിൽ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കും. ബുക്ക് ചെയ്തവർക്കെല്ലാം മുഴുവൻ തുകയും തിരിച്ചു നൽകും. അതേസമയം, ലോക്ഡൗൺ കാലയളവിൽ ഓടിക്കൊണ്ടിരിക്കുന്ന 230 സ്പെഷൽ ട്രെയിനുകൾ തുടർന്നും ഓടും.
click here