ബെംഗളൂരു ∙ കൊച്ചുവേളിയിൽനിന്നു ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള പുതിയ ട്രെയിൻ വാരാന്ത്യ തിരക്കിനു വലിയ പരിഹാരമാകും. നിലവിൽ തിരക്കേറെയുള്ള വെള്ളിയാഴ്ചകളിൽ വളരെ കുറച്ചു ട്രെയിനുകളേ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ളൂ. ഈ ദിവസത്തെ രാത്രി ട്രെയിനുകളായ കന്യാകുമാരി എക്സ്പ്രസ് (16525–26), കൊച്ചുവേളി എക്സ്പ്രസ് (16315–16), കണ്ണൂർ എക്സ്പ്രസ് (16526–27) എന്നിവയിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ വെയ്റ്റ് ലിസ്റ്റിലാകുകയാണു പതിവ്. ഇതുകാരണം സ്വകാര്യ ബസുകളും കർണാടക ആർടിസിയും അമിത നിരക്കാണു യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. ഞായറാഴ്ച നാട്ടിൽനിന്നു ബെംഗളൂരുവിലേക്കുള്ള ബസുകളിലും സമാന സ്ഥിതിയാണ്....
ഈ ദിവസങ്ങളിൽ പുതിയ ട്രെയിൻ സർവീസ് തുടങ്ങുന്നത് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ഏജൻസിക്കു തിരിച്ചടിയാകും....ബെംഗളൂരുവിൽനിന്നു രാത്രി പുറപ്പെടുകയും രാവിലെ എത്തുകയും ചെയ്യുമെന്നതിനാൽ ഓഫിസ് ജോലിക്കാർക്കും ആശ്രയിക്കാം. ...
Read more at:
click here